അറഫാ ദിനം ഒക്‌ടോബർ മൂന്നിന്

ഈ വർഷത്തെ അറഫാ ദിനം ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി കണ്ടെന്ന് സ്ഥിതീരീകരിച്ചതിനെ തുടർന്നാണ് ഇന്ന് ഹജ്ജ് മാസാരംഭമായും ഒക്ടോബർ മൂന്ന് അറഫാ ദിനമായും പ്രഖ്യാപിച്ചത്. അറഫാ സംഗമത്തിന്റെ മുന്നോടിയായി ഹാജിമാർ ഒക്ടോബർ രണ്ടിന് മിനായിൽ തമ്പടിക്കും.
 | 

അറഫാ ദിനം ഒക്‌ടോബർ മൂന്നിന്

ജിദ്ദ: ഈ വർഷത്തെ അറഫാ ദിനം ഒക്‌ടോബർ മൂന്ന് വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി കണ്ടെന്ന് സ്ഥിതീരീകരിച്ചതിനെ തുടർന്നാണ് ഇന്ന് ഹജ്ജ് മാസാരംഭമായും ഒക്ടോബർ മൂന്ന് അറഫാ ദിനമായും പ്രഖ്യാപിച്ചത്.

അറഫാ സംഗമത്തിന്റെ മുന്നോടിയായി ഹാജിമാർ ഒക്ടോബർ രണ്ടിന് മിനായിൽ തമ്പടിക്കും. ഇന്ത്യൻ ഹാജിമാർ ഒന്നിന് മക്കയിൽ നിന്ന് മിനായിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ ഹജ് മിഷൻ അധികൃതർ അറിയിച്ചു. അറഫാ സംഗമം വെള്ളിയാഴ്ച കൂടിയായതിനാൽ ഈ വർഷത്തെ ഹജ്ജ് ‘അൽ ഹജ്ജുൽ അക്ബർ’ ആയിരിക്കും. സാധാരണയുള്ള ഹജ്ജിനേക്കാൾ ഒരുപാടു മടങ്ങ് പ്രതിഫലം ലഭിക്കുന്ന അൽ ഹജ്ജുൽ അക്ബർ അപൂർവമായേ സംഭവിക്കാറുള്ളു.