മക്കയിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി

ഹജ്ജ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതോടെ രേഖകളില്ലാത്ത മക്കയിൽ പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളേർപ്പെടുത്തി. മക്കാ റീജ്യണൽ പാസ്പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തികളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. മക്കയിൽ താമസാനുമതി രേഖയുള്ള വിദേശികൾക്കും സൗദി പൗരന്മാർക്കും മാത്രമാണ് ചെക്ക് പോസ്റ്റിൽ പ്രവേശനാനുമതി നൽകുന്നത്. മറ്റു പ്രവിശ്യകളിൽ നിന്നുള്ള വിദേശികൾക്ക് മക്കയിൽ പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
 | 

മക്കയിൽ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതോടെ രേഖകളില്ലാത്ത മക്കയിൽ പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളേർപ്പെടുത്തി. മക്കാ റീജ്യണൽ പാസ്‌പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തികളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. മക്കയിൽ താമസാനുമതി രേഖയുള്ള വിദേശികൾക്കും സൗദി പൗരന്മാർക്കും മാത്രമാണ് ചെക്ക് പോസ്റ്റിൽ പ്രവേശനാനുമതി നൽകുന്നത്. മറ്റു പ്രവിശ്യകളിൽ നിന്നുള്ള വിദേശികൾക്ക് മക്കയിൽ പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നിയമാനുസൃതമല്ലാതെ ഹജ്ജിനെത്തുന്നവരെ തടയാനാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്. വിലക്ക് മറികടന്ന് മക്കയിൽ പ്രവേശിക്കുന്നവർക്ക് കഠിന ശിക്ഷ നൽകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സംഘം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.