സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ് ആലുവ സ്വദേശി മരിച്ചു

സൗദിയില് കെട്ടിടത്തില് നിന്ന് കാല് വഴുതി വീണ് മലയാളി മരിച്ചു.
 | 
സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ് ആലുവ സ്വദേശി മരിച്ചു

അല്‍ഹസ: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് മലയാളി മരിച്ചു. ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഷിയാസ് ഹമീദ് (36) ആണ് മരിച്ചത്. അല്‍ഹസയിലാണ് സംഭവം. സ്വദേശിയുടെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

റോഡിലേക്ക് ഒരു മീറ്ററോളം തള്ളി നില്‍ക്കുകയായിരുന്ന ഷീറ്റില്‍ ചവിട്ടിയതോടെ കാല്‍ വഴുതി വീണ ഷിയാസ് എയര്‍ കണ്ടീഷണറില്‍ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.

നാട്ടിലേക്ക് മടങ്ങാനായി 24ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഷിയാസ് വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് ഇവിടെ തുടരുകയായിരുന്നു.