ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഖത്തറിൽ മലയാളിയെ മർദ്ദിച്ചു; മതനിന്ദയെന്ന് ആരോപണം

ഫേസ്ബുക്കിൽ മത സ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടെന്ന് ആരോപിച്ച് ഖത്തറിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് പോലീസിൽ ഏൽപ്പിച്ചതായി റിപ്പോർട്ട്.
 | 

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഖത്തറിൽ മലയാളിയെ മർദ്ദിച്ചു; മതനിന്ദയെന്ന് ആരോപണം

ദോഹ: ഫേസ്ബുക്കിൽ മത സ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ടെന്ന് ആരോപിച്ച് ഖത്തറിൽ മലയാളി യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് പോലീസിൽ ഏൽപ്പിച്ചതായി റിപ്പോർട്ട്. ഖത്തറിലെ ഒരു ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുന്ന ശ്യാം ശശിധരൻ പിള്ള എന്ന യുവാവിനെയാണ് മലയാളികൾ ഉൾപ്പെടെ കൈയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇത് ഷെയർ ചെയ്യുന്നത്.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ സഫാരി മാളിലാണ് സംഭവം. ഹിന്ദുക്കൾ ഒന്നടങ്കം ഇറങ്ങിയാൽ മുസ്ലീങ്ങൾ പാക്കിസ്താനിലേക്ക് പേകേണ്ടി വരുമെന്നും മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അമ്മമാരും പെങ്ങന്മാരും കൂട്ട ബലാത്സംഗത്തിന് ഇരയാകുമെന്നുമായിരുന്നു ശ്യാമിന്റ ഫേസ്ബുക്ക് പോസ്റ്ററ്റെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവം വിവാദമായതോടെ ശ്യാം പോസ്റ്റ് പിൻവലിക്കുകയും ചെയ്ത തെറ്റിൽ ക്ഷമ ചോദിച്ചു കൊണ്ട് മറ്റൊരു പോസ്റ്റിടുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായും റിപ്പോർട്ടുണ്ട്. ഇതിനൊടുവിലാണ് ഇന്നലെ വൈകിട്ട് ഒരു സംഘമാളുകൾ ശ്യാമിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.

ശ്യാമിനെ മർദ്ദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം.

 

 

ഫേസ്ബുക്ക്‌ വഴി മതനിന്ദ നടത്താന്‍ ശ്രമിച്ചതാ … പിള്ളേര്‍ എടു…ഫേസ്ബുക്ക്‌ വഴി മതനിന്ദ നടത്താന്‍ ശ്രമിച്ചതാ … പിള്ളേര്‍ എടുത്തിട്ടങ്ങ് പെരുമാറി …. ഇവനെപോലുള്ളവര്‍ ഇനി മലയാളമണ്ണില്‍ ജീവിച്ചുകൂടാ … ഇതെല്ലാവര്‍ക്കും ഒരു പാടമാവട്ടെ ഷെയര്‍ ചെയ്യുമല്ലോ …?? ഹൈന്ദവനും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു ജീവിക്കുന്ന നമ്മുടെ മണ്ണില്‍ … ഇവനെപോലുള്ള വിഷം തുപ്പുന്ന കരിമൂര്‍ഖന്മാര്‍ എന്തിന് ….??

Posted by Haifa Fathima Shazni on Friday, May 8, 2015