സൗദി എണ്ണക്കമ്പനിയില്‍ ഡ്രോണ്‍ ആക്രമണം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

സൗദി അറേബ്യയില് എണ്ണക്കമ്പനിയില് ഡ്രോണ് ആക്രമണം
 | 
സൗദി എണ്ണക്കമ്പനിയില്‍ ഡ്രോണ്‍ ആക്രമണം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

റിയാദ്: സൗദി അറേബ്യയില്‍ എണ്ണക്കമ്പനിയില്‍ ഡ്രോണ്‍ ആക്രമണം. പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്നാണ് സൗദി അറിയിക്കുന്നത്.

ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കന്‍ മേഖലയിലെ ബുഖ്‌യാഖിലും ഖുറൈസിലും ഡ്രോണ്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ആക്രമണങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബുഖ്‌ലാഖില്‍ ആക്രമണമുണ്ടായത് ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്‌റ്റെബിലൈസേഷന്‍ പ്ലാന്റിലാണെന്നാണ് അരാംകോ അറിയിക്കുന്നത്. സൗദിയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി വരുന്ന ഹുതി വിമതര്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.