സഹോദരൻ പിന്നോട്ടെടുത്ത കാർ തലയിലൂടെ കയറി 3 വയസുകാരി മരിച്ചു

സഹോദരൻ പിന്നോട്ടെടുത്ത കാർ തലയിലൂടെ കയറി പിഞ്ചു ബാലിക മരിച്ചു. ഷാർജയിലെ അൽ ദൈതിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അപകടത്തിൽ കുട്ടിയുടെ തലയോടും നട്ടെല്ലും തകർന്നതായാണ് റിപ്പോർട്ട്.
 | 

സഹോദരൻ പിന്നോട്ടെടുത്ത കാർ തലയിലൂടെ കയറി 3 വയസുകാരി മരിച്ചു

ഷാർജ: സഹോദരൻ പിന്നോട്ടെടുത്ത കാർ തലയിലൂടെ കയറി പിഞ്ചു ബാലിക മരിച്ചു. ഷാർജയിലെ അൽ ദൈതിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അപകടത്തിൽ കുട്ടിയുടെ തലയോടും നട്ടെല്ലും തകർന്നതായാണ് റിപ്പോർട്ട്.

വീടിന് സമീപത്തെ ഗ്യാരേജിൽ കളിക്കുകയായിരുന്ന പെൺകുട്ടി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പുറത്ത് പോകുന്നതിന് വേണ്ടി സഹോദരൻ കാർ പിന്നിലേക്കെടുത്തപ്പോൾ കുട്ടി കാറിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

2015ൽ യുഎയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി 6ന് അമ്മാവൻ പിന്നോട്ടെടുത്ത കാറിനടിയിൽപെട്ട് നാല് വയസുകാരി മരിച്ചിരുന്നു. 2014ൽ ഇത്തരത്തിൽ 5 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.