Sunday , 9 August 2020
News Updates

കാലാവധി കഴിഞ്ഞ വിസക്കുള്ള പിഴ മൂന്ന് മാസത്തേക്ക് ഒഴിവാക്കി യുഎഇ; 212 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ

ദുബായ്: പ്രവാസികളുടെ കാലാവധി കഴിഞ്ഞ വിസയ്ക്ക് പിഴ ഒഴിവാക്കി യുഎഇ. മെയ് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് പിഴ ഒഴിവാക്കിയിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) അറിയിച്ചു. കാലാവധി കഴിഞ്ഞ എന്‍ട്രി പെര്‍മിറ്റ്, റെസിഡന്‍സി വിസ തുടങ്ങിയവയ്ക്കുള്ള പിഴ ഒഴിവാക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നതെന്ന് എഫ്എഐസി വക്താവ് പറഞ്ഞു.

മാര്‍ച്ച് ഒന്ന് മുതല്‍ കാലാവധി കഴിഞ്ഞ വിസയുമായി യുഎഇയില്‍ തുടരുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കാലാവധി കഴിഞ്ഞ എമിറേറ്റ്‌സ് ഐഡി, ലേബര്‍ കാര്‍ഡ് എന്നിവയ്ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി മെയ് 18 മുതല്‍ എഫ്എഐസിയുടെ പോര്‍ട്ടലില്‍ പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവനം അനുഷ്ഠിച്ച 212 ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനും യുഎഇ തീരുമാനിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശം അനുസരിച്ചാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ ഡോക്ടര്‍മാര്‍ക്ക് ഈ ബഹുമതി നല്‍കിയിരിക്കുന്നത്.

DONT MISS