സൗദിയിൽ അഞ്ച് പേരെ വെടിവച്ച് കൊന്ന കേസിൽ 15 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ അൽഹസയിൽ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസിൽ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ശഖര, അല്ഖോബാർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. അക്രമികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സൗദി മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
 | 
സൗദിയിൽ അഞ്ച് പേരെ വെടിവച്ച് കൊന്ന കേസിൽ 15 പേർ അറസ്റ്റിൽ


ജിദ്ദ:
സൗദി അറേബ്യയിൽ അൽഹസയിൽ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസിൽ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ശഖര, അല്‌ഖോബാർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. അക്രമികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സൗദി മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിടികൂടിയ ഒമ്പതു പേർക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമ സംഘത്തിന്റെ വെടിയേറ്റ് അഞ്ച് സൗദി പൗരൻമാർ കൊല്ലപ്പെട്ടത്. ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ മേഖലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.