ഒട്ടകത്തിന്റെ അടുത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

സൗദിയിൽ ഒട്ടകത്തിൽ നിന്നും മനുഷ്യനിലേക്ക് കൊറോണ വൈറസ് പകരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ഒട്ടകവുമായി അടുത്തിടപഴകുന്നവർ മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. മൂക്കും വായും മൂടുന്ന രീതിയിൽ വേണം മാസ്ക് ധരിക്കാൻ. ഒട്ടകത്തെ സ്പർശിക്കുമ്പോൾ കൈകളിൽ ഗ്ലൗസ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
 | 

ഒട്ടകത്തിന്റെ അടുത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: സൗദിയിൽ ഒട്ടകത്തിൽ നിന്നും മനുഷ്യനിലേക്ക് കൊറോണ വൈറസ് പകരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ഒട്ടകവുമായി അടുത്തിടപഴകുന്നവർ മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. മൂക്കും വായും മൂടുന്ന രീതിയിൽ വേണം മാസ്‌ക് ധരിക്കാൻ. ഒട്ടകത്തെ സ്പർശിക്കുമ്പോൾ കൈകളിൽ   ഗ്ലൗസ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

വെറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള ഒട്ടകങ്ങളെ പരിചരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിലുണ്ട്. ഒട്ടകത്തിന്റെ ശരീരത്തിൽ നിന്നും വരുന്ന ദ്രവങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രോഗം ബാധിച്ചിട്ടുള്ള ഒട്ടകത്തിന്റ പാൽ കുടിക്കുന്നത് ഒഴിവാക്കണമെന്നും കുടിക്കുകയാണെങ്കിൽ തന്നെ തിളപ്പിച്ച ശേഷം മാത്രമേ പാടുള്ളൂ എന്നും നിർദ്ദേശമുണ്ട്.

മനുഷ്യനിൽ ന്യുമോണിയയ്ക്ക് കാരണമാകുന്ന വൈറസാണ് കൊറോണ. കഴിഞ്ഞ മാസം ഒട്ടകവുമായി ഇടപഴകിയ നിരവധി ആളുകളിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മനുഷ്യൻ നിന്നും മനുഷ്യനിലേക്ക് വൈറസ് പടർന്ന് പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 355 പേരാണ് വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത്. 1433 ലാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. 465 പേർ രോഗത്തിൽ നിന്നും സുഖപ്പെട്ടതായും കണക്കിൽ വ്യക്തമാക്കുന്നു.