ദുബായിൽ ഇന്ത്യൻ ഗ്രോസറി തൊഴിലാളിക്ക് 85 ലക്ഷത്തിന്റെ ലോട്ടറി

ദുബായിൽ പലചരക്ക് കടയിൽ (ഗ്രോസറി) ജോലിചെയ്യുന്ന ഇന്ത്യക്കാരന് 85 ലക്ഷം (50,000 ദിർഹം) ലോട്ടറി അടിച്ചു. ദുബായ് ഷോപ്പിങ് ഫസ്റ്റിവലിനോടനുബന്ധിച്ചുള്ള മെഗാ ബംപർ സമ്മാനമാണ് വി.തരുവൈ (50) എടുത്ത സമ്മാന കൂപ്പൺ ലഭിച്ചത്.
 | 
ദുബായിൽ ഇന്ത്യൻ ഗ്രോസറി തൊഴിലാളിക്ക് 85 ലക്ഷത്തിന്റെ ലോട്ടറി

 

ദുബായ്: ദുബായിൽ പലചരക്ക് കടയിൽ (ഗ്രോസറി) ജോലിചെയ്യുന്ന ഇന്ത്യക്കാരന് 85 ലക്ഷം (50,000 ദിർഹം) ലോട്ടറി അടിച്ചു. ദുബായ് ഷോപ്പിങ് ഫസ്റ്റിവലിനോടനുബന്ധിച്ചുള്ള മെഗാ ബംപർ സമ്മാനമാണ് വി.തരുവൈ (50) എടുത്ത സമ്മാന കൂപ്പൺ ലഭിച്ചത്. 32 വർഷമായി ഇയാൾ ദുബായിൽ ജോലി ചെയ്യുകയാണ്. ബർ ദുബായിലെ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന ഇയാൾ 15 വർഷമായി ലോട്ടറി എടുക്കുന്നുണ്ട്. മെഗാ ബംപർ ടിക്കറ്റിനായി തന്റെ ശമ്പളത്തിന്റെ പാതിയും ചിലവാക്കിയതായി തരുവൈ പറയുന്നു.

20,000 രൂപ മാസ ശമ്പളത്തിലാണ് തരുവൈ ജോലിചെയ്യുന്നത്. സമ്മാനത്തുക ഉപയോഗിച്ച് വീട് വയ്ക്കാനും ദുബായിൽ സ്വന്തമായി ഒരു പലചരക്ക് കട തുടങ്ങാനും ആഗ്രഹമുണ്ടെന്ന് തരുവൈ പറയുന്നു. ഫെബ്രുവരി 1 വരെ നടക്കുന്ന നറുക്കെടുപ്പിൽ ആഡംബര കാറുകൾ ഉൾപ്പെടെ സമ്മാനമായി നൽകും.