Wednesday , 1 April 2020
News Updates

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 118 കിലോമീറ്റര്‍ 27 മണിക്കൂറില്‍ ഓടിയെത്തി മലയാളി യുവാവ്

അബുദാബി: അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 118 കിലോമീറ്റര്‍ ദൂരം 27 മണിക്കൂറില്‍ ഓടിയെത്തി മലയാളി. ആകാശ് നമ്പ്യാര്‍ എന്ന 30കാരനാണ് അള്‍ട്രാ മാരത്തോണ്‍ ഓട്ടം നടത്തിയത്. ജനുവരി 25ന് അബുദാബി തീരദേശപാതയില്‍ നിന്ന് തുടങ്ങി ഇ11 ഹൈവേയിലൂടെ ഓടി 26-ാം തിയതി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇബ്‌നു ബത്തൂത്ത മാളില്‍ ഓട്ടം അവസാനിപ്പിച്ചു. യുഎഇയിലെ യുവജനങ്ങളില്‍ ആ രോഗ്യ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് മാരത്തോണ്‍ എന്ന് ആകാശ് നമ്പ്യാര്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇയില്‍ ആരോഗ്യസംരക്ഷണം പ്രാധാന്യത്തോടെ നിര്‍വഹിക്കപ്പെടുന്നുണ്ടെങ്കിലും പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സര്‍വസാധാരണമാണ്. അമിതവണ്ണവും പുകവലിയും വര്‍ദ്ധിച്ചു വരുന്നു. 35 വയസില്‍ താഴെ പ്രായമുള്ള യുവാക്കള്‍ പോലും ശാരീരികാദ്ധ്വാനത്തിന് ശ്രമിക്കാറില്ല. അതുകൊണ്ടാണ് അബുദാബിയില്‍ നിന്ന് മെക്ക വരെ ഓടിയ തന്റെ സുഹൃത്തായ ഖാലിദ് അല്‍ സുവൈദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ മാരത്തോണ്‍ നടത്തിയതെന്ന് ആകാശ് നമ്പ്യാര്‍ പറഞ്ഞു.

നേരത്തേ ശ്രീലങ്കയിലും ഇത്തരത്തില്‍ അള്‍ട്രാ മാരത്തോണ്‍ ഓട്ടം നടത്തിയിട്ടുള്ളയാളാണ് ആകാശ്. കൊളംബോ മുതല്‍ പുനവതുണ വരെയുള്ള 120 കിലോമീറ്ററാണ് ആകാശ് ആദ്യം ഓടിത്തീര്‍ത്തത്. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ മറ്റൊരു അള്‍ട്രാ മാരത്തോണ്‍ കൂടി ഓടാനുള്ള തയ്യാറെടുപ്പിലാണ് ആകാശ്.

DONT MISS