നബി ദിനം: ജനുവരി 3ന് യു.എ.ഇയിൽ പൊതു അവധി

നബി ദിനത്തോടനുബന്ധിച്ച് ജനവരി മൂന്ന് ശനിയാഴ്ച യു.എ.ഇ.യിൽ പൊതു അവധി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയാണ് 'മൗലിദ് അൽ നബി' ആഘോഷത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്.
 | 
നബി ദിനം: ജനുവരി 3ന് യു.എ.ഇയിൽ പൊതു അവധി

 

ദുബായ്: നബി ദിനത്തോടനുബന്ധിച്ച് ജനവരി മൂന്ന് ശനിയാഴ്ച യു.എ.ഇ.യിൽ പൊതു അവധി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദിയാണ് ‘മൗലിദ് അൽ നബി’ ആഘോഷത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചത്. എല്ലാ പൊതുമേഖല സ്വകാര്യ മേഖല സ്ഥാപനങ്ങളിലേയും തൊഴിലാളികൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി സക്കർ ബിൻ ഖോബാഷ് സയീദ് ഖോബാഷ് സർക്കുലർ പുറത്തിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടായേക്കാം.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി കൊണ്ടാടുന്നത്. നബിദിനത്തോനുബന്ധിച്ച് യു.എ.ഇ.യിൽ വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.