യുഎഇയില്‍ നവംബര്‍ മുപ്പത് രക്തസാക്ഷി ദിനം; ദേശീയ അവധി

യുഎഇ ഇനി മുതല് നവംബര് മുപ്പത് രക്തസാക്ഷിദിനമായി ആചരിക്കും. പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന് സയിദ് അല് നഹ്യാന് ആണ് പ്രഖ്യാപനം നടത്തിയത്. ഈ ദിവസം ദേശീയ അവധി ആയിരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയര്ത്തിപ്പിടിക്കുന്നതിനായി ജീവന് ബലികഴിച്ച ധീരന്മാരെ ഓര്മിക്കുന്നതിനായാണ് ഈ ദിവസം ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു രക്തസാക്ഷികളായ സിവിലിയന്മാരേയും സൈനികരേയും ഈ ദിനത്തില് രാജ്യം അനുസ്മരിക്കും.
 | 

യുഎഇയില്‍ നവംബര്‍ മുപ്പത് രക്തസാക്ഷി ദിനം; ദേശീയ അവധി

അബുദാബി: യുഎഇ ഇനി മുതല്‍ നവംബര്‍ മുപ്പത് രക്തസാക്ഷിദിനമായി ആചരിക്കും. പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ഈ ദിവസം ദേശീയ അവധി ആയിരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ജീവന്‍ ബലികഴിച്ച ധീരന്‍മാരെ ഓര്‍മിക്കുന്നതിനായാണ് ഈ ദിവസം ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തു രക്തസാക്ഷികളായ സിവിലിയന്‍മാരേയും സൈനികരേയും ഈ ദിനത്തില്‍ രാജ്യം അനുസ്മരിക്കും.

ഈ ദിനത്തില്‍ ദേശീയ തലത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ പൗരന്‍മാര്‍ക്കും അല്ലാത്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ത്യാഗം, വിശ്വസ്തത, അര്‍പ്പണമനോഭാവം തുടങ്ങിയവ വളര്‍ത്തുന്ന വിധത്തിലുള്ള പരിപാടികള്‍ക്കാകും പ്രാധാന്യം.