ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ്

ഇന്ത്യക്കാരെ സ്വന്തം ചെലവില് നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കുവൈറ്റ്.
 | 
ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കുവൈറ്റ്. തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍, നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരെയാണ് സൗജന്യമായി ഇന്ത്യയില്‍ എത്തിക്കാമെന്ന് കുവൈറ്റ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുവൈറ്റ് അംബാസഡര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ കുവൈറ്റില്‍ കുടുങ്ങിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയില്‍ ഏറെയും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ കുടുങ്ങിയ കുവൈറ്റ് പൗരന്‍മാരെ കഴിഞ്ഞയാഴ്ച തിരിച്ചയച്ചിരുന്നു. കുവൈറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇവരെ അയച്ചത്. പ്രത്യേക സൈനിക വിമാനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളും 15 അംഗ മെഡിക്കല്‍ സംഘത്തെയും ഇന്ത്യ അയച്ചിരുന്നു.

ഇതിന് കുവൈറ്റ് അംബാസഡര്‍ ജാസിം അല്‍ നജീം നന്ദിയറിയിച്ചു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും എണ്ണ വിലത്തകര്‍ച്ചയും കണക്കിലെടുത്താണ് പ്രഖ്യാപനം.