കുവൈറ്റില്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി തേടി ആരോഗ്യ മന്ത്രാലയം

കുവൈറ്റില് വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന് അനുമതി തേടി ആരോഗ്യ മന്ത്രാലയം.
 | 
കുവൈറ്റില്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി തേടി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി തേടി ആരോഗ്യ മന്ത്രാലയം. സ്വദേശികളായ നഴ്‌സുമാരുടെ ലഭ്യതക്കുറവ് മൂലം വിദേശികളായ നഴ്‌സുമാരെ നിയമിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് മന്ത്രാലയം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ അനുമതി തേടി മന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചുവെന്നാണ് വിവരം.

പുതുതായി വരുന്ന നഴ്‌സിംഗ് ഒഴിവുകളില്‍ സ്വദേശി നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദേശം. കുവൈത്ത് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്റര്‍, കുവൈത്ത് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവരെ നിയമിക്കാനായിരുന്നു നിര്‍ദേശം.

പ്രവാസികളായ നഴ്‌സുമാരെ നിയമിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യോഗ്യരായ സ്വദേശി നഴ്‌സുമാരെ ലഭിക്കാത്തതിനാല്‍ സ്വദേശിവല്‍ക്കരണത്തില്‍ ഇളവ് നല്‍കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. സ്വദേശി നഴ്‌സുമാരെ പരിശീലിപ്പിച്ചെടുക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നഴ്‌സിംഗ് പഠനത്തിന് സ്വദേശികള്‍ താല്‍പര്യം കാണിക്കാത്തതാണ് മന്ത്രാലയം നേരിടുന്ന വെല്ലുവിളി.