കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈറ്റില് മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. ആലപ്പുഴ പൂങ്കാവ് പാതിരപ്പള്ളി സ്വദേശി പൊള്ളയില് പോളിന്റെ മകന് ജോസ് പോള് (37) ആണ് മരിച്ചത്. കുടുംബത്തോടപ്പം കുവൈറ്റിലാണ് ജോസ് പോള് താമസം. ഭാര്യ മേരി ജോസ് കുവൈറ്റ് ജി റ്റി സിയില് നഴ്സാണ്.
 | 

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ പൂങ്കാവ് പാതിരപ്പള്ളി സ്വദേശി പൊള്ളയില്‍ പോളിന്റെ മകന്‍ ജോസ് പോള്‍ (37) ആണ് മരിച്ചത്. കുടുംബത്തോടപ്പം കുവൈറ്റിലാണ് ജോസ് പോള്‍ താമസം. ഭാര്യ മേരി ജോസ് കുവൈറ്റ് ജി റ്റി സിയില്‍ നഴ്‌സാണ്.

രാവിലെ മകനെ ബേബി കെയറിലാക്കിയ ശേഷം ഫ്‌ളാറ്റില്‍ തിരികെയെത്തിയ ജോസിനെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുവൈറ്റ് ഗ്ലാസ് ഫാക്റ്ററി ജീവനക്കാരനായിരുന്നു ജോസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ആലപ്പുഴയിലേക്ക് മൃതദേഹമെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഏക മകന്‍ ആര്‍വിന്‍ ജോസ്. ഫ്രാന്‍സിസ് പോള്‍ സഹോദരനാണ്.