കുവൈറ്റ് അനധികൃത താമസക്കാരുടെ കണക്കുകള്‍ പുറത്തു വിട്ടു

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരുടെ കണക്കുകള് പുറത്തു വിട്ട് കുവൈറ്റ്. താമസകാര്യ വകുപ്പാണ് കണക്കുകള് പുറത്തു വിട്ടത്. ഇഖാമ കാലാവധി കഴിഞ്ഞിട്ടും ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള് കുവൈറ്റില് കഴിയുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള് ഉള്പ്പെടെയുള്ള അനധികൃത താമസക്കാരെ കണ്ടെത്താന് പരിശോധന ഊര്ജ്ജിതമാക്കുമെന്നും വകുപ്പ് അധികൃതര് അറിയിച്ചു.
 | 
കുവൈറ്റ് അനധികൃത താമസക്കാരുടെ കണക്കുകള്‍ പുറത്തു വിട്ടു

കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരുടെ കണക്കുകള്‍ പുറത്തു വിട്ട് കുവൈറ്റ്. താമസകാര്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്. ഇഖാമ കാലാവധി കഴിഞ്ഞിട്ടും ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികള്‍ കുവൈറ്റില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 48,215 സ്ത്രീകള്‍ ഇഖാമ കാലാവധിക്കു ശേഷവും രാജ്യത്ത് തുടരുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികളാണ് താമസ നിയമ ലംഘകരില്‍ അധികവും. ഇരുപതാം നമ്പര്‍ ഇഖാമയിലുള്ള 48,965 പേരാണ് അനധികൃത താമസക്കാരുടെ കൂട്ടത്തില്‍ ഉള്ളത്. സ്വകാര്യ തൊഴില്‍ മേഖലയിലെ 18-ാം നമ്പര്‍ ഇഖാമയിലുള്ള 29,424 പേരും ഇഖാമ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്തു തുടരുന്നുണ്ട്.

14-ാം നമ്പര്‍ താല്‍കാലിക വിസക്കാരില്‍ 22,401 പേരാണ് അനധികൃതമായി താമസിക്കുന്നത്. ഇവരില്‍ 15,536 പേര്‍ പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. അനധികൃത താമസക്കാര്‍ക്കു വേണ്ടിയുള്ള പരിശോധനകള്‍ ശക്തമാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്.