Monday , 24 February 2020
News Updates

സൗദിയില്‍ ഒരു മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു; 30 പേരെ പ്രത്യേക മുറിയിലേക്ക് മാറ്റി

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. അല്‍ ഹയാത്ത് നാഷണല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് ഇവര്‍. കൊറോണ ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.

ഫിലിപ്പൈന്‍സ് യുവതിയെ ശുശ്രൂഷിച്ച 30 മലയാളി നഴ്‌സുമാരെ ഇതിന് പിന്നാലെ പ്രത്യേക മുറിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് കൃത്യമായ ഭക്ഷണമോ മതിയായ ചികിത്സയോ നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഭക്ഷണം മുറിയുടെ വാതിലിന് പുറത്ത് വെച്ചു പോകുകയാണെന്നാണ് പരാതി.

ഈ നഴ്സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ സ്ഥിരീകരിച്ച നഴ്‌സിനെ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

DONT MISS