സോഷ്യല്‍ മീഡിയ വഴി ബ്ലാക്ക്‌മെയിലിംഗ് നടത്തിയയാള്‍ ഒമാനില്‍ പിടിയില്‍

സോഷ്യല് മീഡിയയിലൂടൈ ബ്ലാക്ക്മെയിലിംഗ് നടത്തിയതിന് ഒമാനില് ഒരാള് പിടിയില്. സ്നാപ്ചാറ്റിലൂടെ ഇയാള് പെണ്കുട്ടികളെയാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് റോയല് ഒമാന് പൊലീസ് വ്യക്തമാക്കി. അക്കൗണ്ടുകള് ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നും അവ സുരക്ഷിതമാക്കി നല്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
 | 
സോഷ്യല്‍ മീഡിയ വഴി ബ്ലാക്ക്‌മെയിലിംഗ് നടത്തിയയാള്‍ ഒമാനില്‍ പിടിയില്‍

മസ്‌കറ്റ്: സോഷ്യല്‍ മീഡിയയിലൂടൈ ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിന് ഒമാനില്‍ ഒരാള്‍ പിടിയില്‍. സ്‌നാപ്ചാറ്റിലൂടെ ഇയാള്‍ പെണ്‍കുട്ടികളെയാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നും അവ സുരക്ഷിതമാക്കി നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ഇപ്രകാരം പെണ്‍കുട്ടികളുമായി സൗഹൃദത്തിലായതിനു ശേഷം അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടും. പെണ്‍കുട്ടികളുടെ അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങളും മറ്റും മോഷ്ടിക്കുകയും അവ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നു ഇയാളുടെ രീതി.

മറ്റൊരാളുടെ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഫേക് അക്കൗണ്ടില്‍ നിന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.