യുഎഇ പൊതുമാപ്പ്; ആറുമാസ താല്‍ക്കാലിക വിസയില്‍ ഇളവുകള്‍

യുഎഇ പൊതുമാപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച ആറുമാസത്തെ തൊഴിലന്വേഷക വിസയില് കൂടുതല് ഇളവുകള്. ഇതേ വിസയില് രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരാന് സാധിക്കും. യു.എ.ഇ. ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി ആന്ഡ് സിറ്റിസണ്ഷിപ്പ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുമാപ്പ് കാലാവധി ഡിസംബര് 1 വരെ വര്ദ്ധിപ്പിച്ചിരുന്നു.
 | 
യുഎഇ പൊതുമാപ്പ്; ആറുമാസ താല്‍ക്കാലിക വിസയില്‍ ഇളവുകള്‍

അജ്മാന്‍: യുഎഇ പൊതുമാപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച ആറുമാസത്തെ തൊഴിലന്വേഷക വിസയില്‍ കൂടുതല്‍ ഇളവുകള്‍. ഇതേ വിസയില്‍ രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരാന്‍ സാധിക്കും. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുമാപ്പ് കാലാവധി ഡിസംബര്‍ 1 വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

പൊതുമാപ്പിന്റെ ഭാഗമായി രേഖകള്‍ ശരിയാക്കുന്നവര്‍ക്ക് ആറു മാസത്തെ തൊഴിലന്വേഷക വിസ അനുവദിക്കുന്നുണ്ട്. തൊഴില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് ജോലി കണ്ടെത്തുന്നതിനോടൊപ്പം ഇഷടമുള്ള തൊഴില്‍ ദാതാവിനെ കണ്ടെത്താനും ഇതില്‍ സൗകര്യമുണ്ട്. തൊഴിലന്വേഷകരെ മാത്രം ലക്ഷ്യം വെച്ചാണ് ഈ വിസ അനുവദിക്കുന്നത്. ജോലി ലഭിച്ചാല്‍ ഇവിടെ നിന്നു തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.

പൊതുമാപ്പിന്റെ സാധാരണ രീതികള്‍ക്കു പകരം ആദ്യമായാണ് താമസ രേഖകള്‍ ശരിപ്പെടുത്തുന്നവര്‍ക്ക് ആറുമാസത്തെ വിസ അനുവദിക്കുന്ന നിയമം കൊണ്ടു വന്നത്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിക്കുന്നവര്‍ കാലയളവിനുള്ളില്‍ രാജ്യത്തിനു പുറത്ത് പോയി വരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിസ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടി വരും. അടിയന്തിര ഘട്ടങ്ങളില്‍ നാട്ടില്‍ പോയാല്‍ വിസ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇതിലൂടെ പ്രവാസികള്‍ക്ക് ഇല്ലാതാകുന്നത്.