അരാംകോ ഡ്രോണ്‍ ആക്രമണം; എണ്ണവില കുത്തനെ ഉയരുന്നു

സൗദിയിലെ അരാംകോ ക്രൂഡ് ഓയില് സംഭരണ കേന്ദ്രത്തിലുണ്ടായ ഡ്രോണ് ആക്രമണത്തിന് പിന്നാലെ എണ്ണ വില ഉയരുന്നു.
 | 
അരാംകോ ഡ്രോണ്‍ ആക്രമണം; എണ്ണവില കുത്തനെ ഉയരുന്നു

റിയാദ്: സൗദിയിലെ അരാംകോ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എണ്ണ വില ഉയരുന്നു. ഒരു ദിവസത്തിനുള്ളില്‍ 20 ശതമാനം വര്‍ദ്ധനയാണ് ആഗോള തലത്തില്‍ എണ്ണവിലയില്‍ ഉണ്ടായത്. ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളര്‍ വരെയാണ് വര്‍ദ്ധിച്ച വില. ഇത് 80 ഡോളര്‍ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് കരുതുന്നത്.

28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ദിവസത്തില്‍ ഇത്രയും വര്‍ദ്ധനയുണ്ടാകുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ ക്രൂഡ് ഓയില്‍ സ്‌റ്റെബിലൈസിംഗ് കേന്ദ്രങ്ങറളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം 50 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. 5.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ പ്രതിദിനം പമ്പ് ചെയ്യാന്‍ കഴിയുന്ന പ്രധാന പൈപ്പ് ലൈനിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇത്രയും എണ്ണയുടെ കുറവ് വിപണിയില്‍ വന്നതോടെയാണ് വില വര്‍ദ്ധിച്ചത്. പമ്പിംഗ് എന്നത്തേക്ക് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സൗദി അധികൃതര്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. പ്രതിസന്ധി ആഴ്ചകളോളം നീളുമെന്നാണ് സൗദി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.