ബോയിങ് 737 മാക്‌സ് നിരോധനം; ഒമാന്‍ എയര്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, പ്രവാസികള്‍ വലയും

ഒക്ടോബര് 31 വരെയുള്ള സര്വീസുകളാണ് ഇപ്പോള് റദ്ദാക്കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിവരം.
 | 
ബോയിങ് 737 മാക്‌സ് നിരോധനം; ഒമാന്‍ എയര്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, പ്രവാസികള്‍ വലയും

മസ്‌കറ്റ്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഒമാന്‍ എയര്‍. കൊളംബോ, ഹൈദരാബാദ്, ജയ്പൂര്‍, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്മണ്ഡു, തെഹ്‌റാന്‍, ദോഹ, അമ്മാന്‍, നെയ്‌റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്‌റൈന്‍, ദമ്മാം, റിയാദ്, ലാഹോര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും റദ്ദാക്കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 31 വരെയുള്ള സര്‍വീസുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിവരം. പ്രവാസികളെയാണ് സര്‍വീസുകള്‍ ഗുരുതരമായി ബാധിക്കുക. അതേസമയം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഒമാന്‍ എയറിന്റെ കസ്റ്റമര്‍ കെയര്‍ സംവിധാനങ്ങളെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.