ഒമാൻ എയർ കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു

ഒമാൻ എയർ കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഒമാൻ എയർ സി.ഇ.ഒ പോൾ ഗ്രിഗറോവിച് പറഞ്ഞു. ബോയിങ് 737, 787, 800, 900 വിഭാഗത്തിൽപെടുന്ന വിമാനങ്ങളാണ് പുതുതായി വാങ്ങുകയെന്നും ഇതുസംബന്ധിച്ചുളള ചർച്ചകൾ പുരോഗമിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കി.
 | 

 ഒമാൻ എയർ കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു

മസ്‌ക്കറ്റ്: ഒമാൻ എയർ കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഒമാൻ എയർ സി.ഇ.ഒ പോൾ ഗ്രിഗറോവിച് പറഞ്ഞു. ബോയിങ് 737, 787, 800, 900 വിഭാഗത്തിൽപെടുന്ന വിമാനങ്ങളാണ് പുതുതായി വാങ്ങുകയെന്നും ഇതുസംബന്ധിച്ചുളള ചർച്ചകൾ പുരോഗമിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കി. 2017 തുടക്കത്തോടെ 50 വിമാനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും 2020-ഓടെ ഇത് 70 മുതൽ 75 ആക്കി ഉയർത്താൻ പദ്ധതിയുണ്ടെന്നും ഗ്രിഗറോവിച് പറഞ്ഞു.

ഈ വർഷം ഡിസംബറിൽ മസ്‌കറ്റിൽ നിന്ന് മനിലയിലേക്കും ജക്കാർത്തയിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. നിലവിൽ 31 വിമാനങ്ങളാണ് ഒമാൻ എയറിനുളളത്. പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും പുതിയ സർവീസുകൾ ആരംഭിക്കുമെന്നും ഗ്രിഗറോവിച് കൂട്ടിചേർത്തു.