പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് ആരംഭം

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ ആരംഭമാകും. ലക്ഷക്കണക്കിന് തീർത്ഥാടകർ മക്കയിൽ നിന്നും മദീനയിലേയ്ക്കുള്ള പ്രയാണം തുടരുകയാണ്. മക്ക ഹറം പരിസരങ്ങളിലും അസീസിയ, ഖാലിദിയ തുടങ്ങിയ ഇടങ്ങളിലും തമ്പടിച്ചിട്ടുള്ള തീർത്ഥാടകർ പ്രാർഥനയോടെ ഹജ്ജിന്റെ അവസാന ഒരുക്കങ്ങളിലാണ്. ഇന്ന് മിനായിൽ തങ്ങുന്ന ഹാജിമാർ അറഫാ സംഗമത്തിനായി നാളെ പുലർച്ചെ 14 കിലോമീറ്റർ അകലെയുള്ള അറാ മൈതാനിയിലേക്കു നീങ്ങും. മിനയിലും അറഫയിലും മുസ്ദലീഫയിലും തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
 | 

പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് ആരംഭം
മക്ക: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് വിശുദ്ധ നഗരിയിൽ ആരംഭമാകും. ലക്ഷക്കണക്കിന് തീർത്ഥാടകർ മക്കയിൽ നിന്നും മദീനയിലേയ്ക്കുള്ള പ്രയാണം തുടരുകയാണ്. മക്ക ഹറം പരിസരങ്ങളിലും അസീസിയ, ഖാലിദിയ തുടങ്ങിയ ഇടങ്ങളിലും തമ്പടിച്ചിട്ടുള്ള തീർത്ഥാടകർ പ്രാർഥനയോടെ ഹജ്ജിന്റെ അവസാന ഒരുക്കങ്ങളിലാണ്. ഇന്ന് മിനായിൽ തങ്ങുന്ന ഹാജിമാർ അറഫാ സംഗമത്തിനായി നാളെ പുലർച്ചെ 14 കിലോമീറ്റർ അകലെയുള്ള അറാ മൈതാനിയിലേക്കു നീങ്ങും. മിനയിലും അറഫയിലും മുസ്ദലീഫയിലും തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

വിദേശത്ത് നിന്ന് ഈ വർഷം 14 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കുക. ഇന്നലെ ഉച്ചവരെ 13,84,199 വിദേശ തീർത്ഥാടകർ എത്തിയെന്ന് ജവാസാത്ത് അധികൃതർ അറിയിച്ചു. ഇവരിൽ 13,11,421 പേർ വിമാന മാർഗവും 58,796 പേർ കര മാർഗവും 13,982 പേർ കപ്പൽ മാർഗവുമാണ് മക്കയിലെത്തിയത്. വിദേശ തീർഥാടകരിൽ 1,36,000 ഓളം പേർ ഇന്ത്യയിൽ നിന്നാണ്. ഇതിൽ 46 പേർ മരണമടഞ്ഞു. സൗദിക്കാരായ 1,70,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.