കേരളത്തിൽ നിന്നുളള അവസാന ഹജ്ജ് സംഘവും മക്കയിലെത്തി

ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള അവസാന സംഘം തീർഥാടകർ കഴിഞ്ഞ ദിവസം മക്കയിലത്തെി. സൗദി എയർലൈൻസിന്റെ രണ്ടു വിമാനങ്ങളിലായി 798 തീർഥാടകരാണ് അവസാനദിവസം പുണ്യഭൂമിയിലത്തെിയത്.
 | 

കേരളത്തിൽ നിന്നുളള അവസാന ഹജ്ജ് സംഘവും മക്കയിലെത്തി

ജിദ്ദ: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള അവസാന സംഘം തീർഥാടകർ കഴിഞ്ഞ ദിവസം മക്കയിലത്തെി. സൗദി എയർലൈൻസിന്റെ രണ്ടു വിമാനങ്ങളിലായി 798 തീർഥാടകരാണ് അവസാനദിവസം പുണ്യഭൂമിയിലത്തെിയത്. അവസാനഘട്ടത്തിൽ വെയിറ്റിങ് ലിസ്റ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 48 പേർ തിങ്കളാഴ്ച മുംബൈയിൽനിന്ന് യാത്രതിരിക്കും.

കേരളത്തിൽ നിന്നെത്തെിയ അവസാന സംഘത്തെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധപ്രവർത്തകരും ചേർന്നു സ്വീകരിച്ചു. കേരളത്തിൽ നിന്ന് ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഇത്തവണ 6898 തീർഥാടകരാണത്തെിയത്. ഇവരിൽ 299 പേർ ലക്ഷദ്വീപുകാരും 33 പേർ മാഹിക്കാരുമാണ്. ഇത്തവണ 11 കുട്ടികളും സർക്കാർ കോട്ടയിൽനിന്ന് 26 പേർ ഹജ്ജിനെത്തിയിട്ടുണ്ട്.