ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായത്തിന് അനുമതി

ഖത്തറിലെ ചില സ്വകാര്യ സ്കൂളുകളില് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന് അനുമതി. അടുത്ത അധ്യയന വര്ഷം മുതല് നിയന്ത്രണങ്ങള്ക്കും മാര്ഗ്ഗനിര്ദേശങ്ങള്ക്കും വിധേയമായി രണ്ട് ഷിഫ്റ്റുകള് അനുവദിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൂടുതല് വിദ്യാര്ത്ഥികളെ ഉള്ക്കൊള്ളിക്കുന്നതിനാണ് ഈ തീരുമാനം.
 | 
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായത്തിന് അനുമതി

ദോഹ: ഖത്തറിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ അനുമതി. അടുത്ത അധ്യയന വര്‍ഷം മുതല്‍ നിയന്ത്രണങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി രണ്ട് ഷിഫ്റ്റുകള്‍ അനുവദിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്നതിനാണ് ഈ തീരുമാനം.

കമ്യൂണിറ്റി സ്‌കൂളുകളിലായിരിക്കും ഇതിന് കൂടുതല്‍ പരിഗണന നല്‍കുക. ഇത്തരം സ്‌കൂളുകളില്‍ സീറ്റുകളുടെ ലഭ്യത കുറവായതിനാലാണ് ഈ നീക്കം. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളു കളില്‍ രണ്ട് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിവരുന്നുണ്ട്. സ്‌കൂള്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും ഈ സമ്പ്രദായം നടപ്പാക്കുന്നത്.

ഇന്ത്യ, പാകിസ്താനി പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകള്‍, ടുണീഷ്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റി സ്‌കൂളുകള്‍ എന്നിവയെയാണ് രണ്ടു ഷിഫ്റ്റിനായി ആദ്യം പരിഗണിക്കുന്നത്. ചില സ്വകാര്യ സ്‌കൂളുകള്‍ രണ്ടു ഷിഫ്‌റ്റെന്ന ആവശ്യം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മുന്നില്‍വെച്ചിരുന്നു. അനുമതി നല്‍കുന്നതിനു മുമ്പ് എല്ലാ മാനദണ്ഡങ്ങളും സ്‌കൂളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.