ഖത്തറില്‍ കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 58 കൊറോണ രോഗികള്‍; പ്രതിരോധ നടപടികള്‍ ശക്തമാക്കി

ഖത്തറില് ഇതുവരെ 5309 പേരെയാണ് പരിശോധനകള്ക്ക് വിധേയമാക്കിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസലോഷന് വാര്ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഖത്തറില് യാത്ര നിയന്ത്രണങ്ങളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
 | 
ഖത്തറില്‍ കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 58 കൊറോണ രോഗികള്‍; പ്രതിരോധ നടപടികള്‍ ശക്തമാക്കി

ദോഹ: ഖത്തറില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 58 പേര്‍ക്കും ഇന്ന് 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറില്‍ ഇതുവരെ 5309 പേരെയാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസലോഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഖത്തറില്‍ യാത്ര നിയന്ത്രണങ്ങളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം നാളെ (2020 മാര്‍ച്ച് 15) മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് പതിനഞ്ച് മുതല്‍ രണ്ടാഴ്ച്ച കാലത്തേക്കായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കുക. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. നാളെ മുതല്‍ വിദേശ രാജ്യങ്ങളിലുള്ള സൗദി പൗരന്മാരെ രക്ഷപ്പെടുത്താനുള്ള പ്രത്യേക വിമാനങ്ങള്‍ മാത്രമെ രാജ്യത്ത് നിന്ന് പറന്നുയരുകയുള്ളു.