യു.എ.ഇയില്‍ ശക്തമായ മഴയും ഇടിമിന്നലും; ജാഗ്രതാ നിര്‍ദേശം

യുഎഇയില് കനത്ത മഴയും ഇടിമിന്നലും. ദുബായ്, അല്ഐന്, ഷാര്ജ, അജ്മാന്, ഫുജൈറ, റാസല്ഖൈമ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മഴയെ തുടര്ന്ന് തണുപ്പ് വര്ധിച്ചിട്ടുണ്ട്. മഴയും പൊടിക്കാറ്റും രണ്ട് ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്ട്ടുകള്. മഴയുള്ള സമയങ്ങളില് നിരത്തിലറങ്ങുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചിട്ടുണ്ട്.
 | 
യു.എ.ഇയില്‍ ശക്തമായ മഴയും ഇടിമിന്നലും; ജാഗ്രതാ നിര്‍ദേശം

ഷാര്‍ജ: യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും. ദുബായ്, അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. മഴയും പൊടിക്കാറ്റും രണ്ട് ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയുള്ള സമയങ്ങളില്‍ നിരത്തിലറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചയും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. അബുദാബിയുടെ വിവിധ പ്രദേശങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് പലയിടങ്ങളിലും കാറ്റ് വീശിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലും ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നു. റാസല്‍ ഖൈമയിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.