സൗദിയിലെ ബേക്കറിയിൽ മോഷണം; വീഡിയോ കാണാം

ജോലിക്കാരന്റെ കണ്ണ് വെട്ടിച്ച് മിനിറ്റുകൾകൊണ്ട് വിദഗ്ധമായി മോഷണം. സൗദിയിലെ അഫ്ലാജിൽ മധുര പലഹാരങ്ങൾ വിൽക്കുന്ന ബേക്കറിയിലാണ് സംഭവം. കടയിൽ ജോലിചെയ്യുന്ന യുവാവുമായി സംസാരിക്കുന്നതിനിടയിൽ 500 സൗദി റിയാൽ(ഏകദേശം 8,000 രൂപ) ആണ് മോഷ്ടാവ് തട്ടിയെടുത്തത്.
 | 
സൗദിയിലെ ബേക്കറിയിൽ മോഷണം; വീഡിയോ കാണാം

അഫ്‌ലാജ്: ജോലിക്കാരന്റെ കണ്ണ് വെട്ടിച്ച് മിനിറ്റുകൾകൊണ്ട് വിദഗ്ധമായി മോഷണം. സൗദിയിലെ അഫ്‌ലാജിൽ മധുര പലഹാരങ്ങൾ വിൽക്കുന്ന ബേക്കറിയിലാണ് സംഭവം. കടയിൽ ജോലിചെയ്യുന്ന യുവാവുമായി സംസാരിക്കുന്നതിനിടയിൽ 500 സൗദി റിയാൽ(ഏകദേശം 8,000 രൂപ) ആണ് മോഷ്ടാവ് തട്ടിയെടുത്തത്. പണം മോഷ്ടിക്കുന്നതിന്റെ രണ്ട് മിനിട്ട് വരുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

മുസ്ലീം പുരുഷന്മാർ ധരിക്കുന്ന ജുബ്ബ ധരിച്ച് കടയിലെത്തിയ മോഷ്ടാവ്, കടയുടെ വാതിലിന്റെ ഭാഗത്ത് വെച്ചിരുന്ന ഒരു പായ്ക്കറ്റ് പലഹാരം എടുത്തു. ഇയാൾക്കൊപ്പം ജുബ്ബ ധരിച്ച മറ്റൊരാളും ഉണ്ടായിരുന്നു. എടുത്ത സാധനത്തിന്റെ പണം നൽകി ബാക്കി വാങ്ങുന്നതിനായി മോഷ്ടാവ് ജോലിക്കാരന്റെ എതിർ വശത്തായി മേശയ്ക്ക് സമീപം നിന്നു.

ഈ സമയം മേശയുടെ പുറത്ത് നേരത്തെ വെച്ചിരുന്ന പണം മോഷ്ടാവ് കൈയിലാക്കുകയായിരുന്നു. ജോലിക്കാരനെ ഏൽപ്പിക്കുന്നതിനായി പണം അയാൾക്ക് നേരെ നീട്ടിയ ശേഷം മോഷ്ടാവ് അത് പോക്കറ്റിലാക്കുകയായിരുന്നു. സാധനം വാങ്ങിയതിന്റെ ബാക്കി തുകയുമായി മോഷ്ടാവും അയാൾക്കൊപ്പം ഉണ്ടായിരുന്ന ആളും കടയിൽ നിന്നും പോകുകയും ചെയ്തു.

ലഭിച്ച തുകയുടെ കണക്ക് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് ജോലിക്കാരന് മനസിലായത്. അയാൾ വിവരം മാനേജരോട് പറഞ്ഞു. സംഭവത്തിൽ പോലീസിന് പരാതി നൽകാനാണ് കടയുടമയുടെ തീരുമാനം.

വീഡിയോ കാണാം.