ഐസിസ് ബന്ധമുള്ള 431 പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു

ഐസിസ് ബന്ധമുള്ള 431 പേരെ അറസ്റ്റ് ചെയ്തതായി സൗദി അറേബ്യ അറിയിച്ചു. തീവ്രവാദ സംഘത്തിന്റെ സെല്ലുകളുടെ ശൃംഖലകളില് പങ്കാളിത്തമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാര്ത്താ ഏജന്സിയായ സൗദി പ്രസ് ഏജന്സിയാണ് ഈ വാര്ത്ത പുറത്തു വിട്ടത്. ഇവരുടെ അറസ്റ്റോടെ വലിയ ഭീകരാക്രമണ ശ്രമങ്ങളാണ് ഇല്ലാതാക്കിയതെന്നും സൗദി അറിയിച്ചു.
 | 

ഐസിസ് ബന്ധമുള്ള 431 പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു

റിയാദ്: ഐസിസ് ബന്ധമുള്ള 431 പേരെ അറസ്റ്റ് ചെയ്തതായി സൗദി അറേബ്യ അറിയിച്ചു. തീവ്രവാദ സംഘത്തിന്റെ സെല്ലുകളുടെ ശൃംഖലകളില്‍ പങ്കാളിത്തമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഇവരുടെ അറസ്റ്റോടെ വലിയ ഭീകരാക്രമണ ശ്രമങ്ങളാണ് ഇല്ലാതാക്കിയതെന്നും സൗദി അറിയിച്ചു.

മൂവായിരത്തിലേറെപ്പേരെ ഉള്‍ക്കൊള്ളുന്ന ഒരു പള്ളിക്കു നേരേ ആസൂത്രണം ചെയ്തിരുന്ന ചാവേര്‍ ആക്രമണ ശ്രമവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ആറു തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുള്‍പ്പെടെ മുപ്പത്തേഴു പേരും ഈ ഓപ്പറേഷനിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ മേയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനും ഒരാഴ്ചക്കു ശേഷം മൂന്നു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനും ഉത്തരവാദികളാവരാണ് ഇവര്‍ എന്നു എസ്പിഎ അറിയിച്ചു. ദാമനിലുണ്ടായ ആക്രമണത്തില്‍ സ്ത്രീ വേഷത്തിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്.

ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യുകയും ആക്രമിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും ബെല്‍റ്റ് ബോംബുകള്‍ തയ്യാറാക്കുകയും ചാവേറുകളെ സജ്ജമാക്കുകയും ചെയ്തിരുന്നത് ഇവരായിരുന്നു. കത്തിഫിലുണ്ടായ ആക്രമണത്തില്‍ ഈ സംഘം ചാവേറിനെ സ്ഥലത്തെത്തിക്കുകയും സ്‌ഫോടനത്തിനു ശേഷം മടങ്ങി വന്ന് സ്ഥലത്തിന്റെ ചിത്രമെടുക്കുകയും ചെയ്തതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിച്ചവരേയും റിക്രൂട്ടിംഗ് നടത്തിയവരേയും അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ആഴ്ചകള്‍ക്കുപ മുമ്പ് നടന്ന അറസ്റ്റിന്റെ വിവരങ്ങള്‍ ഇപ്പോളാണ് പുറത്തു വിട്ടത്.