സൗദി അറേബ്യയിൽ ഫാഷൻ ഷോകൾക്ക് നിയന്ത്രണം

സൗദി അറേബ്യയിൽ ഫാഷൻ ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്മാരുടേയും വസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഫാഷൻ ഷോകൾക്കെല്ലാം രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നതായി പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
 | 
സൗദി അറേബ്യയിൽ ഫാഷൻ ഷോകൾക്ക് നിയന്ത്രണം

 

റിയാദ്: സൗദി അറേബ്യയിൽ ഫാഷൻ ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്മാരുടേയും വസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഫാഷൻ ഷോകൾക്കെല്ലാം രാജ്യത്ത് നിയന്ത്രണം കൊണ്ടുവന്നതായി പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അനുമതി ഇല്ലാതെ പല കമ്പനികളും ഫാഷൻ ഷോകൾ നടത്തിയതിനെത്തുടർന്നാണിതെന്നാണ് സൂചന. എന്നാൽ ഇതിന് വ്യക്തമായ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്നും അൽ വതൻ റിപ്പോർട്ട് ചെയ്യുന്നു.

ഇനി മുതൽ ഫാഷൻ ഷോകൾ നടത്തുന്നവർ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം. ഇത്തരം അനുവാദമില്ലാതെ ഷോ നടത്തുന്ന സംഘടനകളയും സ്ഥാപനപങ്ങളെയും നിരോധിക്കാനും തീരുമാനമുണ്ട്.

ഇക്കാര്യം ഫാഷൻ സംഘാടകരെ അറിയിക്കാൻചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗദിയിൽ സാധാരണയായി പുരുഷ മോഡലുകളെ വച്ചാണ് കൂടുതൽ ഫാഷൻ ഷോകളും നടക്കാറുള്ളത്. അധികൃതരുടെ പുതിയ തീരുമാനം ഡിസൈനർമാരെയും മോഡലുകളെയുമെല്ലാം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.