സൗദിയിൽ സ്വകാര്യമേഖലയിൽ മിനിമം ശമ്പളം നാലായിരം റിയാൽ

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്ക് മിനിമം ശമ്പളം നാലായിരം റിയാലായി ഉയർത്തണമെന്ന ആവശ്യം തൊഴിൽ മന്ത്രാലയം രാജാവിന് സമർപ്പിച്ചു. 3000 റിയാലാണ് നിലവിൽ മിനിമം ശമ്പളം. ഇത് നാലായിരം മുതൽ ആറായിരം രൂപ വരെ വർധിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. രാജാവിന്റെ അനുമതി ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മന്ത്രാലയം ഇൻഫർമേഷൻ സെന്റർ ഡയറക്ടർ തയസീർ അൽ മുഫ്രിജ് അറിയിച്ചു.
 | 

സൗദിയിൽ സ്വകാര്യമേഖലയിൽ മിനിമം ശമ്പളം നാലായിരം റിയാൽ
റിയാദ്:
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാർക്ക് മിനിമം ശമ്പളം നാലായിരം റിയാലായി ഉയർത്തണമെന്ന ആവശ്യം തൊഴിൽ മന്ത്രാലയം രാജാവിന് സമർപ്പിച്ചു. 3000 റിയാലാണ് നിലവിൽ മിനിമം ശമ്പളം. ഇത് നാലായിരം മുതൽ ആറായിരം രൂപ വരെ വർധിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. രാജാവിന്റെ അനുമതി ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മന്ത്രാലയം ഇൻഫർമേഷൻ സെന്റർ ഡയറക്ടർ തയസീർ അൽ മുഫ്‌രിജ് അറിയിച്ചു.

വ്യാപാര സമയം രാത്രി ഒമ്പതു മണിവരെയാക്കി ചുരുക്കുന്ന പദ്ധതിയും പരിഗണനയിലാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം കാലത്ത് ആറ് മണി മുതൽ രാത്രി ഒമ്പത് മണിവരെയാക്കാനാണ് ആലോചിക്കുന്നതെന്നും തയസീർ പറഞ്ഞു. ചിലർക്ക് സർക്കാർ ജോലി ലഭിക്കുമ്പോൾ സ്വകാര്യമേഖല വിടുന്നുണ്ടെന്നും സ്വദേശികളുടെ ഒഴിഞ്ഞുപോക്ക് എല്ലാ സ്വകാര്യസ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.