നാളെ മുതല്‍ സൗദിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കും

നേരത്തെ അനിശ്ചിത കാലത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങള്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എന്നാല് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള് പ്രകാരം രണ്ടാഴ്ച്ച മാത്രമായിരിക്കും നിയന്ത്രണമുണ്ടാവുക.
 | 
നാളെ മുതല്‍ സൗദിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കും

റിയാദ്: നാളെ (2020 മാര്‍ച്ച് 15) മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാര്‍ച്ച് പതിനഞ്ച് മുതല്‍ രണ്ടാഴ്ച്ച കാലത്തേക്കായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കുക. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. നാളെ മുതല്‍ വിദേശ രാജ്യങ്ങളിലുള്ള സൗദി പൗരന്മാരെ രക്ഷപ്പെടുത്താനുള്ള പ്രത്യേക വിമാനങ്ങള്‍ മാത്രമെ രാജ്യത്ത് നിന്ന് പറന്നുയരുകയുള്ളു. നേരത്തെ അനിശ്ചിത കാലത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച്ച മാത്രമായിരിക്കും നിയന്ത്രണമുണ്ടാവുക.