സൗദി ഭരണാധികാരി അബ്ദുല്ല അസീസ് രാജാവ് അന്തരിച്ചു

സൗദി ഭരണാധികാരി അബ്ദുല്ല ബിൻ അബ്ദുൽ അസീസ്(90)അന്തരിച്ചു. റിയാദിലെ ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
 | 

സൗദി ഭരണാധികാരി അബ്ദുല്ല അസീസ് രാജാവ് അന്തരിച്ചു

റിയാദ്:സൗദി ഭരണാധികാരി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജാവ് (90) അന്തരിച്ചു. റിയാദിലെ ആശുപത്രിയിൽ പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 26 വരെയാണ് അവധി.

പുറം വേദനയെ തുടർന്ന് 2012 നവംബറിൽ അബ്ദുല്ല രാജാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അദ്ദേഹം ഏറെ നാൾ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തെ ആരോഗ്യ സ്ഥിതി വീണ്ടും വഷളാക്കി.

സൗദിയുടെ ഔദ്യോഗിക ടെലിവിഷനാണ് വാർത്ത പുറത്തു വിട്ടത്. സഹോദരൻ സൽമാൻ ബിൻ അബ്ദുൽ അസീസാണ് പുതിയ ഭരണാധികാരി. 2005ലാണ് സൗദിയുടെ രാജാവായി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് സ്ഥാനമേൽക്കുന്നത്. അബ്ദുൽ അസീസ് രാജാവിന്റെ 37 പുത്രന്മാരിൽ പതിമൂന്നാമനായി 1923 ലാണ് അബ്ദുല്ല അസീസ് ജനിച്ചത്. മുൻഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടർന്നാണ് അദ്ദേഹം സൗദി രാജാവായത്.