സൗദി നാഷണൽ എയർലൈൻസ് വിമാനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരിക്കുന്നതിന് വിലക്ക്

ലോകത്ത് ആദ്യമായി സ്ത്രീകളും പുരുഷൻമാരും വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു എയർലൈൻ കമ്പനി വിലക്ക് ഏർപ്പെടുത്തുന്നു. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
 | 

സൗദി നാഷണൽ എയർലൈൻസ് വിമാനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരിക്കുന്നതിന് വിലക്ക്

റിയാദ്: ലോകത്ത് ആദ്യമായി സ്ത്രീകളും പുരുഷൻമാരും വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു എയർലൈൻ കമ്പനി വിലക്ക് ഏർപ്പെടുത്തുന്നു. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഭാര്യമാർക്കൊപ്പം മറ്റ് പുരുഷന്മാർ യാത്ര ചെയ്യുന്നതിനെതിരെ യാത്രക്കാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമ സംവിധാനം കൊണ്ടുവരാൻ എയർലൈൻസ് അധികൃതരുടെ നീക്കം.

വിമാനത്തിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സൗദി എയർലൈൻസ് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദാണ് അറിയിച്ചത്. ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ജീവനക്കാർക്ക് ഇതിനുള്ള പ്രത്യേക നിർദ്ദേശം നൽകും. സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

സ്ത്രീകൾ വാഹനം ഓടിക്കുന്നതിന് സൗദിയിൽ വിലക്കുണ്ട്. ഇതിനിടെയാണ് വിമാനത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം യാത്രചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നത്.