ഭർത്താവിന്റെ വാട്‌സ് ആപ് സന്ദേശം അവഗണിച്ച ഭാര്യയ്ക്ക് വിവാഹമോചനം

തന്റെ വാട്സ് ആപ് സന്ദേശങ്ങൾ അവഗണിച്ച ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചു. സൗദി അറേബ്യയിലാണ് സംഭവം. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
 | 

ഭർത്താവിന്റെ വാട്‌സ് ആപ് സന്ദേശം അവഗണിച്ച ഭാര്യയ്ക്ക് വിവാഹമോചനം
മനാമ: തന്റെ വാട്‌സ് ആപ് സന്ദേശങ്ങൾ അവഗണിച്ച ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചു. സൗദി അറേബ്യയിലാണ് സംഭവം. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കൂട്ടുകാരോടും ബന്ധുക്കളോടും ഫോണിൽ നിരന്തരം ചാറ്റ് ചെയ്യാൻ ഉത്സുകയാണ് യുവതിയെന്നാണ് ഭർത്താവ് ആരോപിക്കുന്നത്. വീടും കൂട്ടികളേയും ശ്രദ്ധിക്കാതെ ഭാര്യ സദാ സമയവും ഫോണിലാണെന്നും ഇയാൾ പറയുന്നു. സുഹൃത്തുക്കളും വീട്ടുകാരുമായി സമ്പർക്കം പുലർത്താൻ ഫോൺ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്നാണ് യുവതി പറയുന്നത്.

ഒരു ദിവസം ഓഫീസിൽ നിന്നും ഭാര്യയെ ഫോൺ വിളിച്ചപ്പോൾ അവർ ഫോൺ എടുത്തില്ല. പിന്നീട് വാട്‌സ് ആപ് വഴി മെസേജ് അയച്ചു. ഭാര്യ തന്റെ മെസേജ് വായിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. പരിഭ്രാന്തനായ ഇയാൾ ഉടൻ തന്നെ ജോലി സ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ ഭാര്യ മുറിയിലിരുന്ന് ടിവി കാണുകയായിരുന്നു.

തന്റെ മെസേജിനും കോളിനും മറുപടി തരാഞ്ഞതെന്താണെന്ന് ചോദിച്ചപ്പോൾ സുഹൃത്തിനോട് സംസാരിക്കുന്ന തിരക്കിലായിരുന്നത് കൊണ്ടാണെന്നായിരുന്നു മറുപടി. ഇതാണ് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതും വിവാഹമോചനത്തിലേയ്ക്ക് നയിച്ചതെന്നും യുവാവ് പറയുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ഈ വാർത്ത വായിച്ച പലരും ഞെട്ടലറിയിച്ചിരിക്കുകയാണ്. അശ്രദ്ധയും ഉത്തരവാദിത്വമില്ലാത്തതുമായ പ്രവൃത്തി എന്ന് ഭാര്യയെ പഴിക്കുമ്പോൾ ഈ സന്ദർഭം കൈകാര്യം ചെയ്യുന്നതിൽ ഭർത്താവിന് പറ്റിയ പിഴവിനെയാണ് മറ്റു പലരും ചൂണ്ടിക്കാണിച്ചത്.