വാഹനമോടിച്ച സൗദി യുവതിയെ യുഎഇ അതിർത്തിയിൽ തടഞ്ഞുവെച്ചു

സ്ത്രീകൾക്ക് ഡ്രൈവിംഗ് നിരോധിച്ചിച്ചുള്ള സൗദി അറേബ്യയിൽ വാഹനമോടിച്ചതിന് യുവതിയെ തടഞ്ഞുവെച്ചു. സൗദി യുവതി ലുജൈൻ ഹാത്ത്് ലൗളിനെയാണ് സൗദി പോലീസ് കഴിഞ്ഞ 24 മണിക്കൂറായി അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്നത്.
 | 

വാഹനമോടിച്ച സൗദി യുവതിയെ യുഎഇ അതിർത്തിയിൽ തടഞ്ഞുവെച്ചു

റിയാദ്: സ്ത്രീകൾക്ക് ഡ്രൈവിംഗ് നിരോധിച്ചിച്ചുള്ള സൗദി അറേബ്യയിൽ വാഹനമോടിച്ചതിന് യുവതിയെ തടഞ്ഞുവെച്ചു. സൗദി യുവതി ലുജൈൻ ഹാത്ത്് ലൗളിനെയാണ് സൗദി പോലീസ് കഴിഞ്ഞ 24 മണിക്കൂറായി അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് തന്റെ നിസ്സഹായവസ്ഥ ലുജൈൻ പുറം ലോകത്തെ അറിയിച്ചത്. പേസ്‌പോർട്ട് പിടിച്ചെടുത്ത അതിർത്തി ഉദ്യോഗസ്ഥർ തന്നെ പോകാൻ അനുവദിക്കുന്നില്ലെന്നും ലുജൈൻ ട്വിറ്ററിലൂടെ പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇതിനെതതിരെ നിരവധി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ലുജൈനെ അനുകൂലിച്ച് സൗദി ജേർണലിസ്റ്റ് മൈസ അൽ അമൈദും രംഗത്തെത്തി.

ലുജൈന്റെ ഡ്രൈവിംഗ് ലൈസൻസ് ജിസിസി രാജ്യങ്ങളിൽ മുഴുവൻ നിയമസാധുതയുള്ളതാണ്. എങ്കിലും അത് നിഷേധിക്കുന്ന വിധത്തിലാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് ട്വിറ്റർ മെസേജിൽ പറയുന്നു. കുതിരപ്പുറത്തോ ഒട്ടകത്തിന്റെ പുറത്തോ കയറി ആരെങ്കിലും തന്നെ രക്ഷിക്കാൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലുജൈൻ പ്രത്യാശ പ്രകടിപ്പിച്ചു.

സൗദിയിലൂടെ വാഹനമോടിച്ചതിന് ഇതിന് മുൻപും യുവതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരുടെ കാറുകൾ പിടിച്ചെടുക്കുകയാണ് ഉദ്യോഗസ്ഥർ അന്ന് ചെയ്തത്.