ബലിപെരുന്നാൾ: ഷാർജയിൽ 96 പേർ ജയിൽ മോചിതർ

ഷാർജയിൽ ജയിലിൽ കഴിയുന്ന 96 പേരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് സുപ്രീം കൗൺസിൽ അംഗം കൂടിയായ ഖാസിമി അറിയിച്ചു. ജയിൽ വാസത്തിനിടെയിലെ ജീവിത രീതികളും സ്വഭാവ ഗുണങ്ങളും പരിഗണിച്ചാണ് 96 പേരുടെ പട്ടിക തയ്യാറാക്കിയത്. അതീവ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
 | 

ബലിപെരുന്നാൾ: ഷാർജയിൽ 96 പേർ ജയിൽ മോചിതർ

ഷാർജ: ഷാർജയിൽ ജയിലിൽ കഴിയുന്ന 96 പേരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ബലിപെരുന്നാളിനോടനുബന്ധിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് സുപ്രീം കൗൺസിൽ അംഗം കൂടിയായ ഖാസിമി അറിയിച്ചു. ജയിൽ വാസത്തിനിടെയിലെ ജീവിത രീതികളും സ്വഭാവ ഗുണങ്ങളും പരിഗണിച്ചാണ് 96 പേരുടെ പട്ടിക തയ്യാറാക്കിയത്. അതീവ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് മോചിതരുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. ഷെയ്ഖ് സുൽത്താന്റെ പെരുന്നാൾ സമ്മാനമാണ് ഇത്രയും പേർക്കുള്ള ജയിൽ മോചനമെന്നും പെരുന്നാൾ ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിയട്ടെയെന്നും ജയിൽ അധികൃതർ അഭിപ്രായപ്പെട്ടു.