രക്തദാനത്തിന് പ്രചോദനമേകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമ്ദാൻ

യുഎഇയുടെ 43-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമ്ദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പങ്കെടുത്തു. എമിറേറ്റ്സ് അൽ യൂം ന്യൂസ് പേപ്പറും, ദുബായ് പോലീസും, ഹെൽത്ത് അതോറിറ്റിയും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
 | 
രക്തദാനത്തിന് പ്രചോദനമേകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമ്ദാൻ

 

ദുബായ്: യുഎഇയുടെ 43-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമ്ദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പങ്കെടുത്തു. എമിറേറ്റ്‌സ് അൽ യൂം ന്യൂസ് പേപ്പറും, ദുബായ് പോലീസും, ഹെൽത്ത് അതോറിറ്റിയും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള രക്തദാന ചടങ്ങിൽ പങ്കെടുക്കാൻ ഷെയ്ഖ് ഹമ്ദാൻ പൊതു ജനങ്ങളേയും ക്ഷണിച്ചു. ട്വിറ്ററിലൂടെയായിരുന്നു ക്ഷണം. ആഘോഷങ്ങളുടെ ഭാഗമായി ശ്രേഷ്ഠമായ ഒരു കാര്യം ചെയ്യാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ ഴെുതി. സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് ജീവൻ പകർന്ന് നൽകാനും രക്തദാനത്തിലൂടെ സാധിക്കുന്നു. നിങ്ങളും ഇതിൽ പങ്കാളിയാകൂ എന്നായിരുന്നു ഹമ്ദാന്റെ ട്വീറ്റ്. 876,000 ഫോളോവേഴ്‌സാണ് ഹമ്ദാന് ട്വിറ്ററിലുള്ളത്.

വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ക്യാമ്പെന്ന് സംഘാടകർ അറിയിച്ചു.