സ്‌നോ മാൻ നിർമ്മാണം ഇസ്ലാം വിരുദ്ധമെന്ന് സൗദി പുരോഹിതൻ

വിനോദത്തിനായി മഞ്ഞ് മനുഷ്യനെ (സ്നോ മാൻ) നിർമ്മിക്കുന്നതിനെതിരെ സൗദി അറേബ്യയിലെ ഇസ്ലാം പുരോഹിതൻ രംഗത്ത്. ഇത് ഇസ്ലാമിന്് വിരുദ്ധമാണെന്നാണ് പുരോഹിതനായ ഷെയ്ഖ് മുഹമ്മദ് സാലേഹ് അൽ മുജാഹിദ് പറയുന്നത്. പശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
 | 

സ്‌നോ മാൻ നിർമ്മാണം ഇസ്ലാം വിരുദ്ധമെന്ന് സൗദി പുരോഹിതൻ

ദുബായ്: വിനോദത്തിനായി മഞ്ഞ് മനുഷ്യനെ (സ്‌നോ മാൻ) നിർമ്മിക്കുന്നതിനെതിരെ സൗദി അറേബ്യയിലെ ഇസ്ലാം പുരോഹിതൻ രംഗത്ത്. ഇത് ഇസ്ലാമിന്് വിരുദ്ധമാണെന്നാണ് പുരോഹിതനായ ഷെയ്ഖ് മുഹമ്മദ് സാലേഹ് അൽ മുജാഹിദ് പറയുന്നത്. പശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

മഞ്ഞ് വീഴ്ച കൂടുതലുള്ള സൗദി അറേബ്യയിലെ പല പ്രേദേശങ്ങളിലും വിനോദത്തിന് വേണ്ടി മഞ്ഞ് മനുഷ്യനെ നിർമ്മിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഷെയ്ഖ് മുഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന രൂപങ്ങളെ മനുഷ്യന്റെ പ്രതിരൂപങ്ങളായാണ് കണക്കാക്കേണ്ടതെന്നും തമാശയ്ക്ക് വേണ്ടി നിർമ്മിക്കേണ്ടതല്ല ഇവയെന്നും അദ്ദേഹം പറയുന്നു. ജീവനില്ലാത്ത വസ്തുക്കൾക്ക് ആത്മാവ് ഉണ്ടാകില്ലെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

ഇസ്ലാം പുരോഹിതന്റെ നിലപാടിനെ എതിർത്ത് പലരും ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം മതത്തിന് വിരുദ്ധമെന്ന് തോന്നുന്ന പ്രവൃത്തികൾക്കെല്ലാം ഫത്ത്വവ പ്രഖ്യാപിക്കുന്നത് തുടർക്കഥയാകുകയാണെന്ന് ഒരാൾ പ്രതികരിച്ചു. സൗദി അറേബ്യയുടെ അതിർത്ത് പ്രദേശമായ ജോർഡനിലാണ് മഞ്ഞ് വീഴ്ച അധികമുള്ളത്. ഈ സമയങ്ങളിൽ പലരും വിനോദത്തിനായി ഇവിടെ എത്താറുണ്ട്.