താമരശേരി സ്വദേശിയെ കൊലപ്പെടുത്തിയ സുഡാനി പൗരന് വധശിക്ഷ

താമരശ്ശേരി സ്വദേശിയെ ബഹ്റൈനില് വെച്ച് കൊലപ്പെടുത്തിയ സുഡാനി പൗരന് വധശിക്ഷ.
 | 
താമരശേരി സ്വദേശിയെ കൊലപ്പെടുത്തിയ സുഡാനി പൗരന് വധശിക്ഷ

മനാമ: കോഴിക്കോട് താമരശ്ശേരി സ്വദേശിയെ ബഹ്‌റൈനില്‍ വെച്ച് കൊലപ്പെടുത്തിയ സുഡാനി പൗരന് വധശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മോഷണക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2018 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

താമരശ്ശേരി പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ ജെ ടി അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നഹാസിനെ സുഹൃത്തുക്കളാണ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കെകാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തലക്ക് ശക്തിയായി അടിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. അന്വേഷണത്തില്‍ സുഡാന്‍ പൗരനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി.

തെളിവ് നശിപ്പിക്കാനായി പ്രതി സ്ഥലത്ത് എണ്ണയും മുളക് പൊടിയും വിതറിയിരുന്നു. എന്നാല്‍ സിസിടിവിയില്‍ ഇയാള്‍ കുടുങ്ങി. സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊല നടത്തിയതെന്ന് കേസിന്റെ വിചാരണക്കിടെ പ്രതി പറഞ്ഞിരുന്നു.