പുതിയ ഒമാന്‍ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു

സുല്ത്താന് ഹൈതം ബിന് താരിഖ് അല് സഈദ് ഒമാന്റെ പുതിയ ഭരണാധികാരി.
 | 
പുതിയ ഒമാന്‍ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു

മസ്‌കറ്റ്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ പുതിയ ഭരണാധികാരി. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ തെരഞ്ഞെടുത്തത്. ഒമാന്‍ സാംസ്‌കാരിക മന്ത്രിയായിരുന്നു ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്.

അന്തരിച്ച ഖാബൂസ് ബിന്‍ സഈദിന്റെ അനന്തരവന്‍ കൂടിയാണ് ഇദ്ദേഹം. മക്കള്‍ ഇല്ലാതിരുന്ന ഖാബൂസ് പിന്‍ഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഭരണാധികാരിയുടെ മരണശേഷം മൂന്നു ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിയെ നിയമിക്കണമെന്നാണ് ഒമാനിലെ നിയമം. ഇന്ന് രാവിലെ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് അധികാരമേറ്റു.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.