ഡിസ്‌പോസിബിള്‍ മൊബൈല്‍ ചാര്‍ജറുകള്‍ ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിള് മൊബൈല് ചാര്ജറുകള് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ഇന്സ്റ്റാഗ്രാം സന്ദേശത്തിലാണ് മുനിസിപ്പാലിറ്റി ഈ ഇലക്ട്രോണിക് ഉപകരണത്തിന്റെ വില്പനയും ഉപയോഗവും നിരോധിച്ചതായി അറിയിച്ചത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള് കര്ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇവ നിരോധിക്കാന് തീരുമാനിച്ചതെന്നാണ് സന്ദേശം വ്യക്തമാക്കുന്നത്. ഈ ഉപകരണങ്ങള് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷഫലങ്ങള് പരിഗണിച്ചാണ് നിരോധനം.
 | 

ഡിസ്‌പോസിബിള്‍ മൊബൈല്‍ ചാര്‍ജറുകള്‍ ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു

ദുബായ്: ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ മൊബൈല്‍ ചാര്‍ജറുകള്‍ ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലാണ് മുനിസിപ്പാലിറ്റി ഈ ഇലക്ട്രോണിക് ഉപകരണത്തിന്റെ വില്‍പനയും ഉപയോഗവും നിരോധിച്ചതായി അറിയിച്ചത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇവ നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് സന്ദേശം വ്യക്തമാക്കുന്നത്. ഈ ഉപകരണങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷഫലങ്ങള്‍ പരിഗണിച്ചാണ് നിരോധനം.

മാലിന്യങ്ങളില്‍ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടവും വരുത്തുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരുസ്ഥാപനവും ഡിസ്‌പോസിബിളും വീണ്ടും ഉപയോഗിക്കാനാകാത്തതുമായ ഫോണ്‍ ചാര്‍ജറുകള്‍ ഇറക്കുമതി ചെയ്യുകയോ വില്‍ക്കുകയോ പാടില്ലെന്നാണ് നിര്‍ദേശം.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇവ സ്റ്റോക്ക് ചെയ്തിട്ടുള്ളവര്‍ അത് ഏത് രാജ്യത്തുനിന്നാണോ വാങ്ങിയത്, അവിടേക്കുതന്നെ തിരികെ കയറ്റിഅയക്കണമെന്നും നിര്‍ദേശം പറയുന്നു. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്.