മക്കയില്‍ ഹാജിമാര്‍ക്ക് ഇടയിലേക്ക് ബസ് പാഞ്ഞുകയറി മൂന്ന് മരണം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

മക്കയില് ഹജ്ജിനെത്തിയവര്ക്കിടയിലേക്ക് ബസ് പാഞ്ഞു കയറി മൂന്ന് പേര് മരിച്ചു.
 | 
മക്കയില്‍ ഹാജിമാര്‍ക്ക് ഇടയിലേക്ക് ബസ് പാഞ്ഞുകയറി മൂന്ന് മരണം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

മക്ക: മക്കയില്‍ ഹജ്ജിനെത്തിയവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞു കയറി മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. മക്കയിലെ അസീസിയയിലാണ് സംഭവമുണ്ടായത്. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരാണ് മരിച്ച ഇന്ത്യക്കാര്‍. ഈജിപ്റ്റ് പൗരനാണ് മൂന്നാമന്‍.

അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ സൗദി പൗരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.