സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില് മൂന്ന് മലയാളികള് മരിച്ചു.
 | 
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം ദഹ്‌റാന്‍ മാളിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വയനാട് ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് അത്തക്കര വീട്ടില്‍ സനദ് (22), മലപ്പുറം താനൂര്‍ കുന്നുംപുറം തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മൂന്നു പേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചു. സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.