എണ്ണ വിപണിയിലെ പ്രതിസന്ധി മറികടക്കുമെന്ന് സൗദി കിരീടവകാശി

എണ്ണ വിപണിയിലുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കുമെന്ന് സൗദി കിരീടവകാശി അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

എണ്ണ വിപണിയിലെ പ്രതിസന്ധി മറികടക്കുമെന്ന് സൗദി കിരീടവകാശി

റിയാദ്: എണ്ണ വിപണിയിലുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കുമെന്ന് സൗദി കിരീടവകാശി അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണാധികാരി അബ്ദുള്ള രാജാവിനെ പ്രതിനിധീകരിച്ച് സൗദി ശൂറ കൗൺസിലിൽ വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യ അതിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനും ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കാനും വേണ്ടത് ചെയ്യും. രാജ്യത്തെ ജനതയുടെ ഐശ്വര്യവും സമ്പൂർണ പുരോഗതിയും ലക്ഷ്യമാക്കിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മുൻപ് ഇല്ലാതിരുന്ന വെല്ലുവിളികളാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. അയൽരാജ്യങ്ങളിലെ സംഘർഷങ്ങളുടെ പ്രതിഫലനങ്ങളായി വേണം ഇതിനെ കാണാൻ. ഇതിനെതിരെ ഒരുങ്ങിയിരിക്കണമെന്നും അബ്ദുൽ അസീസ് പറഞ്ഞു.

ആരോഗ്യ നിരീക്ഷണത്തിനായി ഭരണാധികാരി അബ്ദുള്ള രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് കിരീടവകാശി ശൂറ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.