നിയമ നിര്‍മാണ സഭയില്‍ 50 ശതമാനം സ്ത്രീ സംവരണം; ചരിത്ര നീക്കവുമായി യുഎഇ

യുഎഇ നിയമ നിര്മാണ സഭയില് 50 ശതമാനം സ്ത്രീ സംവരണം ഏര്പ്പെടുത്താന് തീരുമാനം. ഫെഡറല് നാഷണല് കൗണ്സിലില് നിലവിലുള്ള സ്ത്രീ സംവരണം 22.5 ശതമാനമാണ്. ഇത് ഉയര്ത്താനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാന് ഉത്തരവിട്ടത്. അടുത്ത വര്ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില് ഇത് പ്രാബല്യത്തിലാക്കാനാണ് നിര്ദേശം.
 | 
നിയമ നിര്‍മാണ സഭയില്‍ 50 ശതമാനം സ്ത്രീ സംവരണം; ചരിത്ര നീക്കവുമായി യുഎഇ

അബുദാബി: യുഎഇ നിയമ നിര്‍മാണ സഭയില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ നിലവിലുള്ള സ്ത്രീ സംവരണം 22.5 ശതമാനമാണ്. ഇത് ഉയര്‍ത്താനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രാബല്യത്തിലാക്കാനാണ് നിര്‍ദേശം.

ലോകത്ത് വിവിധ മേഖലകളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, പാര്‍ലമെന്റിലെ വനിതാ പങ്കാളിത്തത്തിന്റെ കാര്യത്തിലും ലോക രാജ്യങ്ങളുടെ മുന്‍ നിരയിലുണ്ടാകണമെന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നില്‍. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ പട്ടികയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇതോടെ യുഎഇ നാലാം സ്ഥാനത്തെത്തും.

രാഷ്ട്ര വികസനത്തില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള മഹത്തായ മുന്നേറ്റമാണ് ഇതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.