യുഎഇ താമസ വിസയുള്ളവര്‍ക്ക് ഇന്ന് ഉച്ചക്ക് 12 മുതല്‍ പ്രവേശന വിലക്ക്

റസിഡന്സി വിസയുള്ളവര്ക്ക് വ്യാഴാഴ്ച ഉച്ചക്ക് 12 മുതല് പ്രവേശന വിലക്ക് ഏര്പ്പെടുത്തി യുഎഇ.
 | 
യുഎഇ താമസ വിസയുള്ളവര്‍ക്ക് ഇന്ന് ഉച്ചക്ക് 12 മുതല്‍ പ്രവേശന വിലക്ക്

ദുബായ്: റസിഡന്‍സി വിസയുള്ളവര്‍ക്ക് വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. താമസ വിസയുള്ള, നാട്ടിലേക്ക് അവധിക്ക് പോയിരിക്കുന്നവര്‍ക്ക് വിലക്ക് നിലവില്‍ വരുന്നതോടെ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാ വിസകള്‍ക്കും വിലക്ക് ബാധകമാണെന്നാണ് അറിയിപ്പ്.

കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് യുഎഇ പ്രവേശിച്ചിരിക്കുന്നത്. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തു പോയവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്ര കാര്യാലയവുമായും ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്കിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുമെന്നും യുഎഇ അറിയിച്ചു.