Tuesday , 25 February 2020
News Updates

യു.എ.ഇ പൗരൻമാർക്ക് യു.കെയിലേക്ക് ഇനി ഇ-വിസ; ഒരു ദിവസം കൊണ്ട് വിസ ലഭിക്കും

visa-1
ദുബായ്: യു.എ.ഇ നിവാസികൾക്ക് യു.കെ യിലേയ്ക്കും മറ്റ് വിദേശങ്ങളിലേയ്ക്കുമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. പുതിയ ഇ-വിസ സംവിധാനമാണ് വിസ നടപടികൾ ലളിതമാക്കുന്നത്. 58,000 രൂപ അധികം നൽകിയാൽ വിസ അപേക്ഷയിന്മേൽ 24 മണിക്കൂറിനകം നടപടിയാകും. പെട്ടെന്നുള്ള യാത്രയ്‌ക്കൊരുങ്ങുന്നവർക്കായിരിക്കും ഇത് കൂടുതൽ പ്രയോജനപ്പെടുക.

അബുദാബി, ദുബായ് എന്നിവിടങ്ങളുൾപ്പെടെയുള്ള യു.കെ വിസ സെന്ററുകളിൽ വിസയ്ക്കായി സമർപ്പിച്ചിരിക്കുന്ന അപേക്ഷകളിന്മേൽ എത്രയും പെട്ടെന്ന് തീരുമാനമാകാൻ അധിക തുക നൽകിയാൽ മതിയാകും എന്നർത്ഥം. വിസിറ്റ് വിസ, വർക്ക് ആന്റ് സ്റ്റഡി വിസ എന്നിവയിലേയ്ക്ക് കൂടി തങ്ങളുടെ സൂപ്പർ പ്രയോരിറ്റി വിസയുടെ സേവനം വ്യാപിപ്പിക്കുമെന്നും യു.കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്തവർഷം ഏപ്രിൽ മുതലാണ് വിസ അപേക്ഷയിന്മേൽ 24 മണിക്കൂറിനകം സേവനം പ്രാഭല്യത്തിൽ വരിക എന്ന് യു.എ.ഇ.യിലെ യു.കെ അംബാസിഡർ ഫിലിപ് പർഹം പറഞ്ഞു. എമിറാത്തികൾക്കായി ഈ വർഷം ആരംഭിച്ച ഇ-വിസ 40,000 പേരിലെത്തി നിൽക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Topics: | |

DONT MISS