ചില ലൈംഗിക ഉത്തേജന മരുന്നുകൾ യു.എ.ഇയിൽ നിരോധിച്ചു; ഓൺലൈനിലും വാങ്ങരുത്

രാസ പരിശോധനാ ഫലത്തിൽ ഗുരുതരമായ കുഴപ്പങ്ങൾ കണ്ടതിനെത്തുടർന്ന് ചില ലൈംഗിക ഉത്തേജന ഔഷധങ്ങൾ യു.എ.ഇയിൽ നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് ഒഴിവാക്കാൻ എമിറേറ്റ്സിലെ മുഴുവൻ മെഡിക്കൽ സ്റ്റോറുകളോടും ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓൺലൈനിൽ ഇത്തരം മരുന്നുകൾ വാങ്ങുന്നവർക്ക് കർശനമായ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീറിയാണ് ഇന്നലെ നിരോധന ഉത്തരവ് പുറത്തുവിട്ടത്.
 | 
ചില ലൈംഗിക ഉത്തേജന മരുന്നുകൾ യു.എ.ഇയിൽ നിരോധിച്ചു; ഓൺലൈനിലും വാങ്ങരുത്

ദുബായ്: രാസ പരിശോധനാ ഫലത്തിൽ ഗുരുതരമായ കുഴപ്പങ്ങൾ കണ്ടതിനെത്തുടർന്ന് ചില ലൈംഗിക ഉത്തേജന ഔഷധങ്ങൾ യു.എ.ഇയിൽ നിരോധിച്ചു. ഈ മരുന്നുകളുടെ സ്‌റ്റോക്ക് ഒഴിവാക്കാൻ എമിറേറ്റ്‌സിലെ മുഴുവൻ മെഡിക്കൽ സ്‌റ്റോറുകളോടും ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓൺലൈനിൽ ഇത്തരം മരുന്നുകൾ വാങ്ങുന്നവർക്ക് കർശനമായ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീറിയാണ് ഇന്നലെ നിരോധന ഉത്തരവ് പുറത്തുവിട്ടത്.

ഹെൽത്ത് സ്മാർട്ട് എന്ന അമേരിക്കൻ കമ്പനി ഓൺലൈനിലൂടെ വിൽക്കുന്ന ‘സൈറക്‌സിൻ’ എന്ന പുരുഷ ലൈംഗിക ഉത്തേജന ഔഷധത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി ഡോ. അമീൻ പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മരുന്നാണ്. യു.എ.ഇയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇതിൽ യോഹിമ്പ്യൻ എന്ന രാസപദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. യു.എ.ഇയിൽ നിരോധിച്ചിട്ടുള്ളതാണ് ഇത്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരിലും രക്ത സമ്മർദ്ദമുള്ളവരിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇത്. കരളിന്റേയും വൃക്കയുടേയും പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. ഇതിന്റെ ഉപയോഗം മാനസിക സമ്മർദ്ദം, തലവേദന, ഉറക്കക്കുറവ് എന്നീ അസുഖങ്ങളിലേയ്ക്ക് നയിക്കുമെന്നും അറിയിപ്പിൽ പറയുന്നു. സൈറക്‌സിൻ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നേരത്തേ തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഏസ് ഇന്റർനാണൽ ന്യൂട്രീഷൻ എന്ന കമ്പനി നിർമ്മിക്കുന്ന ഹെർബൽ ഹെൽത്ത് വി പ്ലസ്, ഹെർബൽ ഹെൽത്ത് ബാക്ക് പ്ലസ് എന്നീ മരുന്നുകളും നിരോധിച്ചു. ഇതേ കമ്പനിയുടെ ഹെർബൽ ഹെൽത്ത് ജോയന്റ് കെയർ, ആർ.യു. സ്‌പെഷ്യൽ ക്രീം, വൈ.ഐ. സ്‌പെഷ്യൽ ക്രീം, ജെ.ഐ. സ്‌പെഷ്യൽ ക്രീം, സിയാങ്ക് എന്നീ മരുന്നുകളും നിരോധിക്കപ്പെട്ടവയിൽ ഉണ്ട്.

എൽ ഡോങ്ങ് ടീ സ്ലിമ്മിംഗ് കമ്പനിയുടെ റോയൽ ചോക്കലേറ്റ് സപ്ലിമെന്റ്, റോയൽ ഹണി സപ്ലിമെന്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

നിരോധിക്കപ്പെട്ട മരുന്നുകളുടെ ലിസ്റ്റ്:-

-Zyrexin by Health Smart
-Royale chocolate supplement by ElDong Tea Slimming company
-Royale honey supplement by Etumax
Produced for Ace Nturition International:
-Herbal Health Jointcare
-Herbal Health RU Special Cream
-Herbal Health YI Special Cream
-Herbal Health JI Special Cream
-Herbal Health XIANG Special Cream
-Herbal HealthV+
-Herbal Health Backplus